പരീക്ഷയുടെ സമയവും മറ്റ് വിശദാംശങ്ങളും വൈകാതെ പ്രസിദ്ധീകരിക്കമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം: കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ് 2022) തീയതി പ്രഖ്യാപിച്ച് പ്രവേശന പരീക്ഷ കമ്മീഷണർ. ആഗസ്റ്റ് 28 ഞായറാഴ്ചയാണ് പരീക്ഷ. കെ മാറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in. ൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിനൊപ്പം തന്നെ സാധുവായ ഫോട്ടോ ഐഡന്റിറ്റി കാർഡും പരീക്ഷാർത്ഥികൾ കരുതണം. പരീക്ഷയുടെ സമയവും മറ്റ് വിശദാംശങ്ങളും വൈകാതെ പ്രസിദ്ധീകരിക്കമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
റോൾനമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കെ മാറ്റ് 2022 മൊത്തം 720 മാർക്കിൽ നടക്കും. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ സഫീഷ്യൻസി ആന്റ് ലോജിക്കൽ റീസണിംഗ്, പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങൾ. ഓരോ ശരിയായ ഉത്തരത്തിനും, ഉദ്യോഗാർത്ഥികൾക്ക് നാല് മാർക്ക് നൽകും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. സംസ്ഥാനത്തെ കോളേജുകളിൽ എംബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് കെമാറ്റ് 2022 നടക്കുന്നത്. ജനറൽ/എസ്ഇബിസി ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ കട്ട് ഓഫ് മാർക്ക് 10 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞടുപ്പ് - ആഗസ്റ്റ് 17 വരെ പത്രിക സമര്‍പ്പിക്കാം
കോര്‍പറേഷൻ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന് ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകള്‍ സ്വീകരിക്കും. നാമനിര്‍ദേശ പത്രിക അതത് കോര്‍പറേഷന്‍ വരണാധികാരിയുടെ ഓഫീസില്‍ നിന്നും ആഗസ്റ്റ് 17 വരെ ലഭിക്കും.
പത്രികകള്‍ വരണാധികാരിയുടെ ഓഫീസില്‍ തപാല്‍ മുഖേന എത്തിക്കുകയോ ഓഫീസിന് മുന്നിലെ പെട്ടിയില്‍ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് 25ന് രാവിലെ പത്ത് മുതല്‍ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ്. കോര്‍പറേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ 'തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍' എന്ന ശീര്‍ഷകത്തിലെ എ,ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. വൈകുന്നേരം നാലിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കോര്‍പറേഷന്‍ സ്‌പോട്‌സ് കൗണ്‍സിലിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും. ആഗസ്റ്റ് 31നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.