സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കർഷിച്ചിട്ടുള്ള (മുൻ ചാമ്പ്യൻമാർ, അത്‌ലറ്റുകൾ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കണ്ണൂർ: കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി (sports trainer) കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കർഷിച്ചിട്ടുള്ള (മുൻ ചാമ്പ്യൻമാർ, അത്‌ലറ്റുകൾ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തൃശൂർ കുന്നംകുളം ജിബിഎച്ച്എസ്എസിൽ ഒരു ഫുട്‌ബോൾ പരിശീലകന്റെയും കണ്ണൂർ ജിവിഎച്ച്എസ്എസിൽ ഒരു വോളിബോൾ പരിശീലകന്റെയും ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695013 എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി ലഭിക്കണം.
ഒ. ആര്‍. സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന ഔവർ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍(ഒ.ആര്‍.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയവും പരിശീലന മേഖലയില്‍ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും.
എം.എസ്.ഡബ്ലു പോലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സേവനമനോഭാവമുള്ള വോളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെയാണ് പരിശീലകരായി തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ള എറണാകുളം ജില്ലക്കാരായ അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ ജൂണ്‍ 20ന് വൈകിട്ട് 5 നകം ലഭ്യമാക്കണം.
Kerala Jobs 15 June 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; യുവജനക്ഷേമബോർഡ് പ്രോഗ്രാം ഓഫീസർ, മറ്റ് ഒഴിവുകളും
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം.ബിരുദം, ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പി.ജി.ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിങ് പരിജ്ഞാനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 22ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. വിലാസം -ജില്ലാ കോഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പി.എ.യു, ഡിടിപിസി ഓഫീസിനു സമീപം,അപ്ഹില്‍, മലപ്പുറം. പിന്‍ - 676505