അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നടക്കും.
ആലപ്പുഴ: അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി( ജൂനിയർ) താത്ക്കാലിക അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 12ന് രാവിലെ 10ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ എത്തണം. ഫോൺ: 0481 2320472.
ഗസ്റ്റ് ലക്ചറർ നിയമനം
വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വകുപ്പുകളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. അഭിമുഖം ജൂലൈ 12, 13, 15, 19, 21 തീയതികളിൽ കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 0495- 2383924, www.kgptc.in
പാർട്ട് ടൈം കൗൺസിലർ നിയമനം
കോഴിക്കോട്: സർക്കാർ എൻജിനീയറിംഗ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം കൗൺസിലർ നിയമനം നടത്തുന്നു. ആഴ്ചയിലൊരിക്കൽ ഉച്ചയ്ക്ക് ശേഷമാണ് പ്രവൃത്തി സമയം. യോഗ്യത: രണ്ട് വർഷ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/ സൈക്യാട്രിക് ആൻഡ് സോഷ്യൽ വർക്ക് കോഴ്‌സ് (റെഗുലർ). അഭിമുഖം ജൂലൈ 11 ന് രാവിലെ 10 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് http://geckkd.ac.in
സാനിറ്റേഷൻ വർക്കർ/ കുക്ക്: കൂടിക്കാഴ്ച 13 ന്
കോഴിക്കോട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ/ കുക്ക് തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 13 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ. വിദ്യാഭ്യാസയോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി: 18നും 50 നും മധ്യേ. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ആധാർ കാർഡ് കോപ്പിയും സഹിതം 10 മണിക്കകം ഭട്ട്റോഡിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0495 2382314.