Kerala Jobs 8 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മറ്റ് ഒഴിവുകള്‍

By Web Team  |  First Published Jul 8, 2022, 9:53 AM IST

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു (scheduled caste department) കീഴിൽ  ജില്ലയിൽ  പ്രവര്‍ത്തിക്കുന്ന ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും, പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തിൽ  (2023 മാര്‍ ച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡുമുള്ള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകിട്ട്  നാലു മുതൽ  രാവിലെ എട്ട് വരെയും പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജൂലൈ 16-ന് വൈകിട്ട്  അഞ്ചിനു മുമ്പായി  ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമര്‍പ്പിക്കണം. 

പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ്സ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ  പുരുഷ ജീവനക്കാരെയും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്. കൂടുതൽ  വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ : 0484 2422256) അങ്കമാലി , പറവൂര്‍ , മൂവാറ്റുപുഴ , കൂവ പ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടണം.

Latest Videos

ആർ.സി.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നു വൈകിട്ടു മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.

താത്കാലിക നിയമനം
ജില്ലയിലെ  കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍  വിവിധ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തില്‍ സെമി സ്കിൽഡ്  റിഗര്‍, സേഫ്റ്റി, ഫയര്‍മാന്‍ സ്കഫോൾഡർ, കുക്ക് എന്നീ തസ്തികകളിലേക്ക്  ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 22,100.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; താല്‍ക്കാലിക നിയമനം
മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍ക്കാലിക ഒഴിവിലേക്കുളള കൂടിക്കാഴ്ച ജൂലൈ 12 ന് നടക്കും. യോഗ്യത ഡിഗ്രി, പി.ജി.ഡി.സി.എ. ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിംഗ്, സോഫറ്റ്വെയര്‍ ഇന്‍സ്റ്റാളേഷന്‍ മേഖലയില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രവൃത്തിപരിചയം, ജനനതീയ്യതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റകളും അവയുടെ കോപ്പിയുമായി ജൂലൈ 12ന് രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍: 8547005060, 9387288283.

click me!