കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ: തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0490 2346027, brennencollege@gmail.com.
കാലിക്കട്ട് സർവ്വകലാശാല വാർത്തകൾ; എം.എ. ഇംഗ്ലീഷ് വൈവ, എംബിഎ പ്രവേശനം, പരീക്ഷ
undefined
കിലയിൽ ഒഴിവുകൾ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്/ വിവിധ ബോർഡുകൾ/ കോർപ്പറേഷനുകൾ/ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരം നിയമനം ലഭിച്ച സമാനതസ്തികയിലും സമാന ശമ്പളസ്‌കെയിലിലും ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.kila.ac.in.
മെഡിക്കൽ ഓഫീസർ കരാർ നിയമനം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷന്റെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളത്). പ്രായം 50 കവിയരുത്. കരാർ കാലാവധി ഒരു വർഷം. ശമ്പളം 25,000 രൂപ. കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. വിശദമായ ബയോഡാറ്റാ സഹിതം sctfed@gmail.com ലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 15 നകം ലഭിക്കണം.
ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഒഴിവുകൾ
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലെ ജുഡീഷ്യൽ അംഗത്തിന്റെയും വയനാട്, കൊല്ലം ജില്ലാ കമ്മിഷനുകളിലെ പ്രസിഡന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 14നകം നൽകണം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭിക്കും.