തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കുന്ന (acredited engineer) അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച തീയതി നീട്ടി. കോഴിക്കോട് തിരുത്തിയാട് പ്രവര്‍ത്തിക്കുന്ന പോസ്റ്റ്മെട്രിക് ബോയ്സ് ഹോസ്റ്റലില്‍ വെച്ച് ഓഗസ്റ്റ് ഒന്‍പതിന് നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ഓഗസ്റ്റ് 12ലേക്ക് മാറ്റിവച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. റഗുലര്‍ ബാച്ചിലുള്ള എം.എസ്.ഡബ്ല്യു/വുമണ്‍ സ്റ്റഡി/സൈക്കോളജി/സോഷ്യോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവുമായി ഹാജരാകണം. ഫോണ്‍: 04935 256236.
അപേക്ഷ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മാനേജര്‍, ബീച്ച് കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) മാനാഞ്ചിറ, കോഴിക്കോട് പിന്‍ 673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12. കൂടൂതല്‍ വിവരങ്ങള്‍ക്ക്- 0495-2720012.
CSE Success Story : സിവിൽ സർവ്വീസിലെ അപൂർവ്വ സഹോദരങ്ങൾ; 3 പേര്‍ ഐഎഎസ്, ഒരാൾ ഐപിഎസ്!
എംപ്ലോയബിലിറ്റി സെന്ററില്‍ മെഗാ ജോബ് ഡ്രൈവ്
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 9ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിരുദാനന്തര ബിരുദം, എം.ബി.എ, ബിരുദം, ബി.ടെക്, ബി.ഫാം /ഡിഫാം, ഐ.ടി.ഐ. ഓട്ടോകാഡ്, ഡിപ്ലോമ, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:04952370176.
അറിയിപ്പ്
പട്ടികജാതി വികസന വകുപ്പില്‍ എ.സി.ഡി, വെല്‍ഡര്‍ എന്നീ തസ്തികയില്‍ ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് 9 ന് ഐ.ടി.ഐ യില്‍ നടത്താന്‍ നിശ്ചയിരുന്ന ഇന്റര്‍വ്യൂ ഓഗസ്റ്റ് 11 ലേക്ക് മാറ്റിവെച്ചു. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് എലത്തൂര്‍ ഐ.ടി.ഐയില്‍ ഹാജരാകണം.
ഡിജിറ്റൽ സർവകലാശാലയിൽ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 20 ന്; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കരാര്‍ നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിന് താഴെ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പി.ഡബ്‌ള്യു.ഡി/ എല്‍.എസ്.ജി.ഡി/ ഇറിഗേഷന്‍ ഓഫീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കോ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ അല്ലെങ്കില്‍ സമാന തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കോ അതിന് മുകളിലുള്ള തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്കോ അപേക്ഷിക്കാം.
അക്കൗണ്ടിംഗ്, ബില്ലുകള്‍ പാസ്സാക്കാനുള്ള പരിചയം എന്നിവയുണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 19 ന് 5 മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, സി ബ്ലോക്ക്, നാലാം നിലയിലെ PIU, PMGSY, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയില്‍ അവസാനമായി ജോലി ചെയ്ത തസ്തികയും ഓഫീസിന്റെ പേരും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2372929, ഇ-മെയില്‍: piukzkd@gmail.com.
തീയതി നീട്ടി
കോഴിക്കോട് ഗവ.ഹോമിയോപതിക്ക് മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റ് 9ന് നടത്താന്‍ തീരുമാനിച്ച അസി.പ്രൊഫസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.