എറണാകുളം ഗവണ്‍മെന്റ് മഹിളാ മന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം ടൈപ്പിംഗ്) തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ഉള്ളവരിൽ നിന്നും സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 20നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
ക്ലറിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്
പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി,പുല്ലേപ്പടി, കലൂര്‍.പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം
എറണാകുളം ഗവണ്‍മെന്റ് മഹിളാ മന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസിനു താഴെ പ്രായമുള്ള ഏഴാം ക്ലാസ് പാസായ ശാരീരിക ക്ഷമതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പി സഹിതം ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനകം മഹിളാമന്ദിരം, പൂണിത്തുറ പി. ഒ, ചമ്പക്കര, പിന്‍ 682038 എന്ന വിലാസത്തിലുള്ള സ്ഥാപനത്തില്‍ എത്തിക്കണം. ഫോണ്‍ : 0484 2303664, 8590597525
അക്കൗണ്ടന്‍റ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലെ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദവും, ടാലി, ടൂ വീലര്‍ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയില്‍ ഉള്ളവരായിരിക്കണം. ബയോഡേറ്റയും അപേക്ഷയും ജൂലൈ അഞ്ചിനകം ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കണം.