Kerala Jobs 30 August 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; ആം​ഗ്യഭാഷ പരിഭാഷകർ, അധ്യാപകർ, പ്രൊജക്റ്റ് അസിസ്റ്റന്റ്

By Web Team  |  First Published Aug 30, 2022, 9:53 AM IST

ചാല ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും


തിരുവനന്തപുരം: ചാല ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ആംഗ്യഭാഷ പരിഭാഷകരെ ആവശ്യമുണ്ട്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ആർ.സി.ഐ അംഗീകാരത്തോടെ എം.എസ്.ഡബ്ല്യൂ / എം.എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെറ്റേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

Latest Videos

undefined

കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം മൂന്നാം അലോട്ട്മെന്‍റ്; സർവ്വകലാശാല വാർത്തകളറിയാം

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മണ്ണ് മ്യൂസിയം പരിപാലനം എന്ന പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. അഗ്രിക്കൾച്ചർ/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മണ്ണ് വിശകലനത്തിൽ പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ്. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവുണ്ട്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ 
പട്ടികജാതി വികസന വകുപ്പിന്റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ വര്‍ക്കിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു.  ആഗസ്റ്റ് 30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ രാവിലെ 10നാണ് കൂടിക്കാഴ്ച. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0487 2360381.

 

click me!