Kerala Jobs 3 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: ലീഗൽ സർവീസസ് അതോറിറ്റി ഡപ്യൂട്ടേഷൻ, അധ്യാപകർ, ടെക്നീഷ്യൻ

By Web Team  |  First Published Aug 3, 2022, 4:01 PM IST

വിവിധ ജില്ലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുകളുണ്ട്. ഓഫീസ് അറ്റന്ററുടെ ഓരോ ഒഴിവ് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ്. 


തിരുവനന്തപുരം: വിവിധ ജില്ലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ (legal service authority) ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുകളുണ്ട് (deputation). ഓഫീസ് അറ്റന്ററുടെ ഓരോ ഒഴിവ് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ്. സർക്കാർ വകുപ്പുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ഹെഡ് ക്ലർക്കിന്റെ ഒരു ഒഴിവുണ്ട്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ അതേ തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം. ബെഞ്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ് ഉള്ളത് എറണാകുളത്താണ്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ യു.ഡി ക്ലാർക്ക് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം.

മരുതറോഡ് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം: അഭിമുഖം അഞ്ചിന്
പാലക്കാട്: മരുതറോഡ് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഡ്രാഫ്രറ്റ്സ്മാന്‍(മെക്കാനിക്കല്‍), എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ജിനീയറിങില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഡ്രാഫ്രറ്റ്സ്മാന്‍(മെക്കാനിക്കല്‍) തസ്തികകളിലേക്കും എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബി.എഡ്, കെ.ടെറ്റ്  യോഗ്യതയുള്ളവര്‍ക്ക് എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038

Latest Videos

സിഎസ്ആര്‍ ടെക്നിഷ്യനെ നിയമിക്കുന്നു 
 തൃശൂർ: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സി. എസ്.ആര്‍ ടെക്നിഷ്യന്‍ തസ്തികയിലേയ്ക്ക് 755 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്കിലോ മെഡിക്കല്‍ ഇലക്ട്രോണിക് ടെക്‌നോളജിയിലോ എന്‍ടിസി യോഗ്യതയുള്ളവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ സിഎസ്ആര്‍ അപ്രന്റിസ്ഷിപ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 5 നകം careergmcm@gmail.com എന്ന മെയിലില്‍ അയയ്ക്കുക.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി;  എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം
ആലപ്പുഴ: പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന് അഭിമുഖം നടത്തും. 

സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് അസിസ്റ്റന്‍റ് (വാന്‍ സെയില്‍സ്), ഡെലിവറി ബോയ് എന്നിവയാണ് തസ്തികകള്‍. 30 വയസിന് താഴെ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. സെയില്‍സ് എക്‌സിക്യൂട്ടീവിന് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സെയില്‍സ് അസിസ്റ്റന്‍റിനും, ഡെലിവറി ബോയിക്കും പ്ലസ് ടൂവുമാണ് യോഗ്യത. അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം, ചേര്‍ത്തല, ചെങ്ങന്നൂര്‍, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477-2230624, 8304057735

അധ്യാപക ഒഴിവ്
തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം ആഗസ്റ്റ് പത്തിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കും.  വിവരങ്ങള്‍ക്ക് 0471 2597900.

വാക്ക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് എം.കോമും ടാലിയുമുള്ള ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 6ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും മറ്റ് രേഖകളും ആയി ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: 0471  2307733, 8547005050, വെബ്സൈറ്റ്: www.modelfinishingschool.org.

click me!