എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എംടി ഫിറ്റർ തസ്തികയിൽ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്.
എറണാകുളം: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ (Fitter Vacancy) എംടി ഫിറ്റർ തസ്തികയിൽ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിനു മുൻപ് അതാതു (employment Exchange) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി : 09.07.2022ന് 18-25, നിയമാനുസൃത വയസ്സിളവ് അനുവദനീയം. യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത, ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ അഭികാമ്യം. പ്രവർത്തി പരിചയം ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം : 19900/- രൂപ സ്ത്രീകൾ, ഭിന്നശേഷിക്കാരായുള്ള ഉദ്യോഗാർഥികൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഹെഡ്, പോസ്റ്റ് ഗ്രാജ്വേഷൻ ടീച്ചർമാർ ഫിസിക്സ് / കെമിസ്ട്രി/മാക്സ്, ഐ ഇ എൽ ടി എസ് ട്രെയ്നർ, റിലേഷൻഷിപ്പ് ഓഫീസർമാർ, സ്റ്റുഡൻസ് കൺസൾറ്റേഴ്സ്, വെയർഹൗസ് സൂപ്രവൈസർ, വർക്ക് ഷോപ്പ് മെക്കാനിക്ക് തുടങ്ങി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂലൈ 1 ന് 1.30 മുതൽ 3.30 വരെയാണ് ഇന്റർവ്യൂ .
undefined
ബി.എഡിനൊപ്പം ഫിസിക്/കെമിസ്ട്രി/ഗണിതം, ഐ.ഇ.എൽ.ടി.എസുള്ള ഏതെങ്കിലും ബിരുദവും 2 വീലർ, 4 വീലർ ഡ്രൈവിംഗ് ലൈസൻസും, ഇലക്ട്രിക്കൽ/ഓട്ടോമൊബൈലിൽ ഐടിഐ/ഐടിസി, പ്ലസ്ടു, ബിരുദം, തുടങ്ങി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റ ത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9446228282 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗസ്റ്റ് അധ്യാപക നിയമനം
ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികകയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂലായ് 5 ന് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍ തസ്തികയിലേക്കും ജൂലായ് 6 ന് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ് തസ്തികയിലേക്കും രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഉളള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ - 04936 220147