സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാന ഐ.റ്റി വകുപ്പിന് (IT Department) കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA (Computational Linguistics /Linguistics) അല്ലെങ്കിൽ BTech (Circuit Branches) / BSc in Computer Science / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് ഓഗസ്റ്റ് 5ന് ഐസിഫോസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13, 9400225962.
യങ്ങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം
കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ യങ്ങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് (1990, ഓഗസ്റ്റ് 1ന് ശേഷം ജനിച്ചവർക്ക്) അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം. എട്ട് മാസക്കാലത്തേക്കാണ് (2023 മാർച്ച് വരെ) ഇന്റേൺഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്റ്റൈപ്പന്റായി നൽകും.
ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ എന്നിവരുമായി സഹകരിച്ച് സർക്കാർ നടപ്പാക്കുന്ന പ്രിയോറിറ്റി പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ഐ.എം.ജിയുടെ ഒരു മാസത്തെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്‌ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഇന്റേൺസിനെ തെരഞ്ഞെടുക്കുന്നത്. വിശദമായ നോട്ടിഫിക്കേഷനായി http://kyla.kerala.gov.in/ykip സന്ദർശിക്കുക. www.reg.kyla.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് ആറിനു മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0471-2517437.
പ്രിൻസിപ്പൽ താൽക്കാലിക നിയമനം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.
യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം - 695033. എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായി അയക്കണം കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2300523, 24, www.minoritywelfare.kerala gov.in.
ടൈപ്പിസ്റ്റ് നിയമനം
വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.