Kerala Jobs 27 JUN 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; പാലിയേറ്റീവ് നേഴ്സ്, ക്ലർക്ക് മറ്റൊഴിവുകളും

By Web Team  |  First Published Jun 27, 2022, 4:02 PM IST

ഏഴാം ക്ലാസ് പാസായ 45 വയസിൽ താഴെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 


കൊച്ചി:  എറണാകുളം കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ് ) വനിത കെയർ പ്രൊവൈഡർമാരുടെ - മൾട്ടി ടാസ്ക് (apply jobs) രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ (temporary appointment) താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 45 വയസിൽ താഴെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 11 ന് വൈകിട്ട്  5ന് മുൻപായി  അപേക്ഷ ലഭിക്കേണ്ടതാണ്.
ഫോൺ : 0484-299 8101, 0484-2428553.

പാലിയേറ്റീവ് നേഴ്സ് ഇന്റര്‍വ്യു
പന്തളം മുനിസിപ്പാലിറ്റിയുടെ പാലിയേറ്റീവ് കെയര്‍ രണ്ടാം യൂണിറ്റ് തുടങ്ങുന്നതിനായി ജൂണ്‍ 29ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് പന്തളം പി.എച്ച്.സിയില്‍ ഹാജരാകണം. പ്രായപരിധി 40 വയസ്. യോഗ്യത: ജെ.പി.എച്ച്.എന്‍/എ.എന്‍.എം ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്നു മാസത്തില്‍ കുറയാത്ത പാലിയേറ്റീവ് കെയര്‍ പരിശീലനം (ബിസിസിപിഎഎന്‍/സിസിസിപിഎഎന്‍), ജനറല്‍ നേഴ്സിംഗ്/ബി.എസ്.സി നേഴ്സിംഗ്, ഗവണ്‍മെന്റ് അംഗീകൃതസ്ഥാപനത്തില്‍ നിന്ന് ഒന്നരമാസത്തെ പാലിയേറ്റീവ് കെയര്‍ പരിശീലനം(ബിസിസിപിഎന്‍). കേരള സ്റ്റേറ്റ് നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരായിരിക്കണം.

Latest Videos

നിയമനം നടത്തുന്നു 
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലേയ്ക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 29ന് രാവിലെ 11 മണിക്ക് ഈ സ്ഥാപനത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2994110

 

click me!