Kerala Jobs 26 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: അക്കൗണ്ട്‌സ് ഓഫീസർ, അഡ്മിനിട്രേറ്റിവ് ഓഫിസർ, പ്രോഗ്രാമർ

By Web Team  |  First Published Jul 26, 2022, 9:25 AM IST

കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള  മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 


മഹിള സമഖ്യ സൊസൈറ്റിയിൽ അക്കൗണ്ട്‌സ് ഓഫീസർ
തിരുവനന്തപുരം: കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള  മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യതകൾ. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. 

പ്രായം 30ന് മുകളിൽ. ഓണറേറിയമായി 33,000 രൂപ ലഭിക്കും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.

Latest Videos

undefined

അഡ്മിനിട്രേറ്റിവ് ഓഫിസർ ഒഴിവ്
സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയോ, അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്നോ, സർക്കാർ സർവീസിലെ സമാന തസ്തികകളിൽ നിന്നോ വിരമിച്ച 60 വയസ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. താത്പര്യമുള്ളവർ www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, ബയോഡാറ്റാ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറോ, സമാന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5ന് മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400.

പ്രോഗ്രാമർ കരാർ നിയമനം
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ ബി.ഇ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദം. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 36 വയസ്. പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരികളുടെ പേര് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്‌സൈറ്റിൽ ജൂലൈ 30 ന് നാല് മണിക്ക് മുൻപ് അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റ്: www.ksrec.kerala.gov.in.

വെറ്ററിനറി സർജൻ ഒഴിവ്
സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. അപേക്ഷകർക്ക് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദം (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 39,500 രൂപ. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ: അപേക്ഷ ക്ഷണിച്ചു
പട്ടികവിഭാഗത്തിൽപ്പെട്ട എം.എസ്.ഡബ്ല്യു (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക്) പാസായ 21 നും 35 നും മദ്ധ്യേ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ തസ്തികയിൽ അപേക്ഷിക്കാം. 20,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. താത്ക്കാലികമാണ് നിയമനം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 5ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം.  അപേക്ഷാ ഫോമിന്റെ മാതൃകയും, മറ്റു വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.

click me!