Kerala Jobs 26 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; ​ഗസ്റ്റ് അധ്യാപകർ, സ്റ്റാഫ് നഴ്സ്, ടീം ലീഡർ, കോച്ച്

By Web Team  |  First Published Aug 26, 2022, 10:20 AM IST

കുന്നംകുളം ഗവ.പോളി ടെക്‌നിക്ക് കോളേജില്‍ എഫ്.ഡി.ജി.റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 


തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471-2417112.

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറര്‍ ഒഴിവ് 

Latest Videos

കുന്നംകുളം ഗവ.പോളി ടെക്‌നിക്ക് കോളേജില്‍ എഫ്.ഡി.ജി.റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: എംഎ, ബിഎഡ്, സെറ്റ്/ കെ-ടെറ്റ്. യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04885-226581

സ്റ്റാഫ് നഴ്സ്
കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കൊല്ലം വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷൻ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിൽ സ്റ്റാഫ് നഴ്സിന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിങ് ബിരുദം/ ജി.എൻ.എം ആണ് യോഗ്യത. താൽപര്യമുള്ളവർ  hr.kerala@hlfppt.org എന്ന വിലാസത്തിൽ ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. ഫോൺ: 0471 2340585

ടീം ലീഡർ ഒഴിവ്
സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് ടീം ലീഡറുടെ ഒഴിവുകളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ 12ന് വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങൾക്ക്: www.kswdc.org.

കോച്ചുമാർക്ക് വാക് ഇൻ- ഇന്റർവ്യൂ
ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

താത്കാലിക ഒഴിവ്
സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.
 

click me!