സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471-2417112.
താത്കാലിക ഒഴിവ്
സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.
undefined
ബോയിലർ അറ്റെൻഡന്റ് കോംപിറ്റൻസി പരീക്ഷ
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷ ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ 22 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട പ്രമാണങ്ങളുടെ പകർപ്പും തിരുവനന്തപുരം കുമാരപുരത്തുള്ള ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടറേറ്റിൽ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 10ന് വൈകിട്ട് അഞ്ച്. വിശദവിവരങ്ങൾക്ക്: www.fabkerala.gov.in.
ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.
സ്റ്റെനോഗ്രഫർ ഒഴിവ്
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി - നോൺ ഗസറ്റഡ്), ഡി (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷ തീയതി എസ്എസ്സിയുടെ ഔദ്യഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. https://ssc.nic.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.
ഇലക്ട്രിക്കൽ ആൻഡ് ഇല്കട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് www.gecbh.ac.in വഴി അപേക്ഷിക്കണം. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് / ടെക്‌നോളജി വിഷയത്തിൽ ബിരുദമാണ് യോഗ്യത. അന്തിമ യോഗ്യത പരീക്ഷയിലോ മൊത്തത്തിലോ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.
ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുണ്ട്. സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ /സിവിൽ എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ് എൽസി/ ഐ.ടി.ഐ/ കെജിസിഇ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമയും, മെക്കാനിക്കൽ എൻജിനിയറിങ് ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫൗണ്ടറി/ മെക്കാനിസ്റ്റ്/ ഓട്ടോമൊബൈൽ/ സ്മിത്തി) ഡിപ്ലോമയുമുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. അതത് ഡിപ്പാർട്ട്മെന്റുകളിൽ ഈ മാസം 26ന് രാവിലെ 10ന് ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484.