Kerala Jobs 24 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; നഴ്സിം​ഗ് അപ്രന്റീസ് ട്രെയിനി, വെറ്റിറനറി സർജൻ

By Web Team  |  First Published Sep 24, 2022, 10:29 AM IST

ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന ബി.എസ്‌സി. നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. 


തിരുവനന്തപുരം:  കേരള ഖാദി ഗ്രാമ വ്യവസായ ബോ൪ഡിന്‍റെ എറണാകുളം ജില്ല ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിൽ പുതുതായി കുന്നുകരയിൽ പ്രവർത്തനം ആരംഭിക്കുന്നതുമായ റെഡിമെയ്ഡ് വസ്ത്രനിർമ്മാണ യൂണിറ്റിലേക്ക് കട്ടിംഗ്, ടൈലറിംഗ്, ഇസ്തിരി യിടൽ, ഹെൽപ്പർ / ക്ളീനർ എന്നീ വിഭാഗത്തിൽ ജോലിചെയ്യുന്നതിന് താല്പര്യമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . തിരഞ്ഞെടുക്കപ്പെടുന്നവ൪ക്ക് ഈ സ്ഥാപനത്തില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ നല്‍കും. പ്രദേശവാസി കൾക്കും മുൻപരിചയമുള്ളവർക്കും മുൻഗണന. 

കൂടിക്കാഴ്ചക്കും പ്രയോഗിക പരീക്ഷക്കും വിധേയമായിട്ടായിരിക്കും നിയമനം. താല്പര്യമുള്ളവ൪ സെപ്തംബർ 28-ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ പ്രോജക്ട് ഓഫീസ൪ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് , കലൂ൪, എറണാകുളം വിലാസത്തില്‍ നൽകണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല ഖാദിഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പടുക. ഫോണ്‍ :9497008937, 0484-4869083 email : poekm@kkvib.org

Latest Videos

undefined

കരാര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റന്‍റന്‍റ് എന്നീ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു. കോതമംഗലം, മുളന്തുരുത്തി ബ്ലോക്കുകളിലാണ് നിയമനം. സെപ്റ്റംബർ 28, 29 തീയതികളിലാണ് ഇന്‍റർവ്യൂ. വെറ്ററിനറി സർജൻ തസ്കികയിലേക്ക് ഇന്‍റർവ്യൂ സെപ്തംബര്‍ 28 ന് രാവിലെ 10 നും,  പാരാവെറ്റ് തസ്കികയിലേക്ക് ഇന്‍റർവ്യൂ സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിനും, ഡ്രൈവർ കം അറ്റന്‍റന്‍റ് തസ്തികയിലേക്ക് ഇന്‍റർവ്യൂ സെപ്തംബര്‍ 29 ന് രാവിലെ 10 നും നടക്കും. അതാത് ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിനു മുൻഗണന ഉണ്ടായിരിക്കും.

വെറ്ററിനറി സർജൻ- ഒഴിവ്- രണ്ട്, യോഗ്യത ബി.വി.എസ്.സി ആന്‍റ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസില്‍ രജിസ്ട്രേഷന്‍, വേതനം- 50,000.
പാരാ വെറ്റ്- ഒഴിവ് -രണ്ട്, യോഗ്യത- വി.എച്ച്.എസ്.ഇ, KVASU-ൽ നിന്ന് ലഭിച്ച വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാർമസി, നഴ്‌സിംഗ് എന്നിവയെക്കുറിച്ചുള്ള സ്റ്റൈപ്പൻഡറി പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ് അവരുടെ അഭാവത്തിൽ വിഎച്ച്‌എസ്‌ഇ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്‍റിൽ പാസ് അല്ലെങ്കിൽ ഡയറി ഫാർമർ എന്റർപ്രണർ (ഡിഎഫ്‌ഇ)/ സ്മോൾ പൗൾട്രി ഫാർമർ (എസ്‌പിഎഫ്) , എൽഎംവി ലൈസൻസിൽ വിഎച്ച്എസ്ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിൽ (എൻഎസ്‌ക്യുഎഫ്) പാസ്സായിരിക്കണം.

ഡ്രൈവർ കം അറ്റന്‍റഡന്‍റ് - ഒഴിവ്-രണ്ട്, യോഗ്യത എസ്.എസ്.എല്‍.സി  എല്‍.എം.വി ലൈസന്‍സ്, വേതനം- 18,000, ഇന്റർവ്യൂ സ്ഥലം- ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ക്ലബ് റോഡ്, എറണാകുളം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 0484-2360648 ഫോൺ നമ്പരിൽ ബന്ധപ്പെടാം. കൂടാതെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ വെബ് സൈറ്റിലും (https://ksvc.kerala.gov.in ) വിശദാംശങ്ങൾ ലഭ്യമാണ് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

നഴ്‌സിങ് അപ്രന്റീസ് ട്രെയിനി നിയമനം
ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന ബി.എസ്‌സി. നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു.  ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ്. ഫോണ്‍: 0477 2252548.

click me!