മാനന്തവാടി ഗവ. പോളിടെക്നിക് കേളേജില്‍ നിലവിലുള്ള ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഗസ്റ്റ് അധ്യാപക നിയമനം
വയനാട്: മാനന്തവാടി ഗവ. പോളിടെക്നിക് കേളേജില്‍ നിലവിലുള്ള ഒഴിവുകളില്‍ (daily wages) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചര്‍ തസ്തികയിലേക്ക് (guest teachers vacancy) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദവും ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഷയത്തില്‍ ഡിപ്ലോമയും, ട്രേഡ് ഇന്‍സട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ടി.എച്ച്.എല്‍.സിയുമാണ് യോഗ്യത. ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 29 നകം www.gptcmdy.ac.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് നിശ്ചിത തീയതികളില്‍ അസ്സല്‍ രേഖകളുമായി മത്സരപരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍: 04935 293024.
മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് നിയമനം
കോട്ടയം: ഏറ്റുമാനൂർ ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. ഏറ്റുമാനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസമുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 45 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാമിഷൻ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9895337235.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 17നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.