തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ബേക്കൽ റിസോർട്ട്‌സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6.
റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാന്തരബിരുദവും പ്രമുഖമായ മോളിക്യുലാർ-ബയോളജി ലാബിൽ ഒന്നോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് വേതനം. ഒരു വർഷമായിരിക്കും കരാർ കാലാവധി.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ഇന്റർവ്യൂ 25ന്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 10.30നു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഇന്റർവ്യൂ 26ന്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി/ എംഫിൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 26ന് രാവിലെ 10.30നു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.