സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/ പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു.
തിരുവനന്തപുരം: സിഡിറ്റിന്റെ (Cdit) ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ (digitisation project) എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/ പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിംഗ്/ പി.ഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഈ മേഖലയിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. ഒരു എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ www.cdit.org യിൽ 27നകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം.
ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഹോമിയോപ്പതി ക്ലിനിക്കൽ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. 01.01.2022 ന് 18-41 നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസം 18,000 രൂപ ശമ്പളം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 27നകം പേര് രജിസ്റ്റർ ചെയ്യണം.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അനാലിറ്റികൽ ഇൻസ്ട്രമെന്റ്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം വേണം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.200 നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾക്ക് 30 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.