Kerala Jobs 21 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: എഞ്ചിനീയര്‍, ഓവര്‍സിയര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

By Web Team  |  First Published Jul 21, 2022, 10:10 AM IST

നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ - 200 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം:  സംസ്ഥാന (schedules caste development department) പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ (Acredited engineer and overseer) അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ - 200 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും  പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെയും നിര്‍വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തി പരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയമന യോഗ്യതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവരായിരിക്കണം. ആകെ ഒഴിവുകള്‍ - 200

വിദ്യാഭ്യാസ യോഗ്യത- സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക് ഡിപ്ലോമയോ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ. പ്രായപരിധി 21-35 വയസ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കും. പ്രതിമാസ ഓണറേറിയം 18000 രൂപ.

Latest Videos

Kerala Jobs 20 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍

ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം(കോഴ്‌സ് വിജയിച്ചവര്‍ മാത്രം). അക്രഡിറ്റഡ് എഞ്ചിനീയര്‍ ഓവര്‍സിയറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അര്‍ഹതയും ഉണ്ടായിരിക്കില്ല. നിയമന കാലാവധി - ഒരു വര്‍ഷം (സേവനം തൃപ്തികരമാണെങ്കില്‍ പരമാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.) 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ഒരു ഐ.ടി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കരുത്. അത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ന് വെകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ പട്ടികവര്‍ഗ വികസന ഓഫീസ്/ഐ.ടി.ഡി പ്രോജക്ട് ഓഫീസ് / ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും www.stdd.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Kerala Jobs 19 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; പ്ലേസ്മെന്റ് ഓഫീസർ, അക്കൗണ്ട്‌സ് ഓഫീസർ

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

എറണാകുളം: എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ പരമാവധി 90 ദിവസത്തേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 27ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422244.

Kerala Jobs 18 July 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; സെന്റർ ഫോർ പ്രൈസ് റിസേർച്ച്, ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

ജൂനിയർ പ്രോഗ്രാമർ ഒഴിവ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്‌നിക് ഡിപ്ലോമ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്,  Computer Hardware Maintenance and Networking  ൽ ഒരു വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology   ആണ് യോഗ്യത. പ്രായപരിധി: 18-41.

താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

click me!