പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നടത്തിപ്പിനായി തിരുവനന്തപുരം ഓഫീസിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടിനെ നിയമിക്കുന്നു.
തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നടത്തിപ്പിനായി തിരുവനന്തപുരം ഓഫീസിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ (Senior Accountant) കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടിനെ നിയമിക്കുന്നു. 65 വയസാണ് പ്രായപരിധി. ഓഡിറ്റര്‍മാരായോ അക്കൗണ്ടന്റായോ എ.ജി ഓഫീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ജൂനിയര്‍ സൂപ്രണ്ടായി പൊതുമരാമത്ത് വകുപ്പില്‍ നിന്നോ ജലസേചന വകുപ്പില്‍ നിന്നോ വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അവസാന തീയതി ജൂലൈ അഞ്ച് വൈകിട്ട് നാല് മണി. വിലാസം: എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം.പി.ഒ, തിരുവനന്തപുരം- 695004.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ്: അഭിമുഖം നാളെ(ജൂണ്‍ 22)
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാമിലേക്ക് ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. കരാര്‍ നിയമനമാണ്. അംഗീകൃത പോളിടെക്‌നിക്ക് സ്ഥാപനത്തില്‍ നിന്ന് നേടിയ രണ്ടാം ക്ലാസ് ഡിപ്ലോമയും കംപ്യൂട്ടറിലുള്ള പ്രാഗത്ഭ്യവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള രണ്ടാം ക്ലാസ് ബിരുദവും ഇന്‍ഡസ്ട്രി, റൂറല്‍ ഡവലപ്‌മെന്റ്, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് എന്നീ മേഖലകളിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ(ജൂണ്‍ 22) രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഹോമിയോ ഡിസ്പെന്‍സറി; നിയമനം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ സ്ഥാപനങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ( മൂന്ന് ഒഴിവുകള്‍, യോഗ്യത. അംഗീകൃത ഹോമിയോ എന്‍.സി.പി, സി.സി.പി സര്‍ട്ടിഫിക്കറ്റ്) സ്വീപ്പര്‍ (മൂന്ന് ഒഴിവുകള്‍, എട്ടാം തരം പാസ്സായിരിക്കണം) പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ ( ഒരൊഴിവ്, അംഗീത യോഗ സര്‍ട്ടിഫിക്കറ്റ്, ബി.എ.എം.എസ്) എന്നിവരെ നിയമിക്കുന്നു. ജൂണ്‍ 30 ന് ഉച്ചയ്ക്ക് 12 ന് ഒഴുക്കന്‍മൂല ഹോമിയോ ഡിസ്പെന്‍സറിയില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 9446793903, 04935231673.
ലാബ്‌ടെക്നീഷ്യന്‍ നിയമനം
നെന്‍മേനി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 21 ന് 4 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫീസില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. ജൂണ്‍ 22 ന് രാവിലെ 11 ന് നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യത ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.