Kerala Jobs 2 JULY 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ: അധ്യാപകർ, ക്ലറിക്കൽ അസിസ്റ്റന്റ്, ഡോക്ടേഴ്സ്

By Web Team  |  First Published Jul 2, 2022, 9:13 AM IST

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്‍, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്‌തേഷ്യോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.


എറണാകുളം: പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ  ഹോമിയെ ആശുപത്രി,പുല്ലേപ്പടി, കലൂര്‍ പി.ഒ, എറണാകുളം വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സെക്കന്ററി വിഭാഗത്തിൽ നിലവിലുളള ജൂനിയർ കണക്ക് ടീച്ചർ, ജൂനിയർ ഇംഗ്ലീഷ് ടീച്ചർ, ജൂനിയർ സുവോളജി ടീച്ചർ എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിശ്ചയിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 
 
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് ജൂലൈ ആറിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന്  40 വയസ്സ് അധികരിക്കരുത്. സംവരണത്തിന് അർഹതയുളള പിന്നാക്ക സമുദായക്കാർക്കും, പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അനുവദിക്കുന്ന നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കുന്നതാണ്. 

Latest Videos

ജൂനിയർ കണക്ക് ടീച്ചർ (ഹയർ സെക്കന്ററി വിഭാഗം) : ഒരു ഒഴിവ്, യോഗ്യത: എം.എസ്.സി (കണക്ക്), ബി.എഡ് (കണക്ക്), സെറ്റ് 
ജൂനിയർ ഇംഗ്ലീഷ് ടീച്ചർ (ഹയർ സെക്കൻഡറി വിഭാഗം): ഒരു ഒഴിവ്, യോഗ്യത: എം.എ (ഇംഗ്ലീഷ്), ബി.എഡ് (ഇംഗ്ലീഷ്), സെറ്റ്
ജൂനിയർ സുവോളജി ടീച്ചർ: ഒരു ഒഴിവ്, യോഗ്യത: എം.എസ്.സി (സുവോളജി), ബി.എഡ് (നാച്ചുറൽ സയൻസ്), സെറ്റ്
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോൺ : 0484 -2422256) ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്‍, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്‌തേഷ്യോളജി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക്  പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ്.

പ്രതിമാസ വേതനം 70,000 രൂപ ആണ്. തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍,  ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധമായി യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ല. ഫോണ്‍: 0487-2200310

ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ  ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന  ആണ്‍കുട്ടികളുടെ മോഡൽ  റസിഡന്‍ഷ്യൽ സ്‌ക്കൂളിൽ  ഹയര്‍സെക്കന്‍ററി വിഭാഗത്തിൽ   നിലവിലുളള ജൂനിയര്‍ കണക്ക് ടീച്ചര്‍, ജൂനിയര്‍ ഇംഗ്ലീഷ് ടീച്ചര്‍, ജൂനിയര്‍ സുവോളജി  ടീച്ചര്‍ എന്നീ ഒഴിവുകളിൽ  ദിവസവേതാനാടിസ്ഥാനത്തിൽ   നിയമനം നടത്തുന്നതിന്  പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുളള യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളിൽ   നിന്നും അപേക്ഷ ക്ഷണിച്ചു കൊളളുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത  മാതൃകയിൽ  തയ്യാറാക്കിയ അപേക്ഷ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ   ജൂലൈ ആറിന് രാവിലെ 11-ന് നടത്തുന്ന കൂടിക്കാഴ്ചയിൽ  പങ്കെടുക്കണം.  

അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 40 വയസ്സ് അധികരിക്കരുത്. സംവരണത്തിന് അര്‍ഹതയുളള  പിന്നാക്ക സമുദായക്കാര്‍ക്കും, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും പബ്ലിക് സര്‍വ്വീസ്  കമ്മീഷന്‍ അനുവദിക്കുന്ന നിയമാനുസൃത വയസ്സിളവിന്  അര്‍ഹതയുണ്ടായിരിക്കും. കൂടുതൽ  വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്സുമായോ (ഫോണ്‍ : 0484 2422256) ആലുവ മോഡൽ  റസിഡന്‍ഷ്യൽ  സ്‌ക്കൂള്‍ ഓഫീസുമായോ  ബന്ധപ്പെടണം. 

click me!