ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു.
കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ (placement officer appointment) പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്. ബിരുദവും എച്ച്.ആർ/ മാർക്കറ്റിംഗിൽ എംബിഎയുമാണ് യോഗ്യത. ഇംഗ്ലീഷിൽ പ്രാവീണ്യവും എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂലൈ 21 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2452210/2953150
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ www.kelsa.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
നഴ്‌സുമാർക്ക് പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് എൻഹാൻസ്‌മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്‌സിൽ (റീച്ച്) നഴ്‌സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശ നഴസിങ് രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണു പരിശീലനം. സംസ്ഥാന വനിതാവികസന കോർപ്പറേഷൻ, സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി.), ഓവർസീസ് ഡവലപ്പ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമി. (ODEPC) എന്നിവർ സംയുക്തമായാണ് പരിശീലനം നൽകുന്നത്.
നഴ്‌സിംഗിൽ ജി.എൻ.എം, ബി,എസ്‌സി, എം.എസ്‌സി നേടിയ രജിസ്റ്റേഡ് നഴ്‌സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമില്ലാത്തവർക്ക് ഒബ്‌സർവർഷിപ്പിനുള്ള സൗകര്യം നൽകും. ഒരോ ബാച്ചിലും 30 സീറ്റുകളിൽ 90 ശതമാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയിൽ 48 മണിക്കൂർ എന്ന തോതിൽ 21 ആഴ്ചയാണ് കോഴ്‌സ് കാലാവധി.
ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പേഴ്‌സണാലിറ്റി, സോഫ്ട്‌സ്‌കിൽ ട്രെയിനിംഗ്, ബേസിക്ക് ഐ.ടി. സ്‌കിൽസ്, എമർജൻസി, ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് സ്‌കിൽസ്, ഇൻഫെക്ഷൻ കൺട്രോൾ, പേഷ്യന്റ് സേഫ്ടി, ക്ലിനിക്കൽ ട്രെയിനിംഗ് എന്നിവയിലാണ് പരിശീലനം. യു.കെ.യിലെ ലൈസൻസിംഗ് മാനദണ്ഡമായ OSCE യിലേക്ക് വേണ്ടിയുള്ള തീവ്ര പരിശീലനമാണ് ഈ കോഴ്‌സിലൂടെ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org, www.reach.org.in, ww.odepcskills.in എന്ന വെബ്‌സൈറ്റുകളിൽ ലഭിക്കും, അപേക്ഷ എപ്പോഴും ഓൺലൈനായി സമർപ്പിക്കാം. 250 രൂപയാണ് അപേക്ഷ ഫീസ്, വിശദവിവരങ്ങൾക്ക് 9497005608, 9496204387.
എനർജി മാനേജ്‌മെന്റ് സെന്ററിൽ അക്കൗണ്ട്‌സ് ഓഫീസർ
എനർജി മാനേജ്‌മെന്റ് സെന്ററിലെ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www.cmdkerala.net എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഈ ഓഫീസിൽ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
വിവിധ തസ്തികകളില്‍ നിയമനം
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലേക്ക് ജൂലൈ 23ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.ടി, റസ്റ്റോറന്റ്, റീറ്റെയ്ല്‍ തുടങ്ങി നിരവധി മേഖലയിലേക്കാണ് ഇന്റര്‍വ്യൂ. എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഹോട്ടല്‍ മാനേജ്മന്റ്, പ്രോഗ്രാമിങ് സ്‌കില്‍സ് എന്നീ യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയുമായി നേരിട്ടെത്തണം. ഫോണ്‍ : 04832 734 737.