Kerala Jobs 18 July 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; സെന്റർ ഫോർ പ്രൈസ് റിസേർച്ച്, ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

By Web Team  |  First Published Jul 18, 2022, 9:24 AM IST

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസേർച്ച് ഫെല്ലോ/ പ്രൊജക്റ്റ് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 


സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ ഒഴിവുകൾ
 സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ (Research Officer) റിസേർച്ച് ഓഫിസർ (1), റിസേർച്ച് അസിസ്റ്റന്റ് (1), ഡാറ്റ എൻട്രി ഓപ്പറേറ്റർ (14) (Data entry operator) എന്നീ തസ്തികകളിൽ നിയമനത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനം www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 3120/2022

താത്കാലിക നിയമനം
കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസേർച്ച് ഫെല്ലോ/ പ്രൊജക്റ്റ് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്നോളജി/ ഫോറസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/ യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് (ജൂനിയർ റിസേർച്ച് ഫെല്ലോയ്ക്കു മാത്രം) എന്നിവയാണു യോഗ്യതകൾ. മോളിക്യുലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള ഫീൽഡ് വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25നു രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരളം ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിനു പങ്കെടുക്കണം. വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

Latest Videos

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലെ  ഒഴിവുകളിലേക്ക് താത്ക്കാലിക ഗസ്റ്റ് അധ്യാപക  നിയമനം നടത്തുന്നു. അപേക്ഷകർ അതാതു വിഷയങ്ങൾക്ക് താഴെ  പറയുന്ന തീയതികളിൽ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ  പങ്കെടുക്കേണ്ടതാണ്.

19.07.2022 (ചൊവ്വ) ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, (യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ കമ്പ്യൂട്ടർ  എൻജിനിയറിങ്), ലക്ചറർ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ  - (യോഗ്യത ഫസ്റ്റ് ക്ലാസ്സ് എം.സി.എ ബിരുദം), കമ്പ്യൂട്ടർ പ്രോഗ്രാമർ  - (യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി. എസ്‌സി. കമ്പ്യൂട്ടർ  സയൻസ്), ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ  - (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ).

21.07.2022 (വ്യാഴം) ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് (യോഗ്യത -  ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്),  ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് - (യോഗ്യത- ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്)

22.07.2022 (വെള്ളി ) ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (യോഗ്യത - ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ബയോമെഡിക്കൽ  എൻജിനിയറിങ്), ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് ( യോഗ്യത -ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ മെക്കാനിക്കൽ  എൻജിനിയറിങ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (യോഗ്യത - ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ  എൻജിനിയറിങ്).

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ  മേല്പറഞ്ഞ അതാതു വിഷയങ്ങൾക്ക് അതാതു തീയതികളിൽ  രാവിലെ 10ന് അസൽ  സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ  പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04862 232246, 04862 297617, 9495061372, 8547005084 എന്നീനമ്പറുകളിൽ വിളിക്കുക.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഴമ്പാലക്കോട് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. പ്രായപരിധി 35 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷ ജൂലൈ 22 ന് വൈകിട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം ജൂലൈ 26 ന് രാവിലെ 11 ന് നടക്കും. ഫോണ്‍: 9744654090
 

click me!