Kerala Jobs 18 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; എന്യൂമറേറ്റർ, ​ഗസ്റ്റ് അധ്യാപകർ, ഡമോണ്‍സ്ട്രേറ്റര്‍,

By Web Team  |  First Published Aug 18, 2022, 10:29 AM IST

സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ്'പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.


തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ്'പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ, ഫിഷ്ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം.

സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഈ മാസം 29ന് രാവിലെ 11ന് കോഴഞ്ചേരി പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0468 2 967 720, 9496 410 686.

Latest Videos

അതിഥി അധ്യാപക നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ (8 മണിക്കൂറിലേക്ക്) അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഈ മാസം 29ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജില്‍ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.

ഡമോണ്‍സ്ട്രേറ്റര്‍ അഭിമുഖം 22ന്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 22ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമയാണ് യോഗ്യത. ഫോണ്‍ : 0469 2 650 228.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഒഴിവ്
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും: kcmd.in.

കരാര്‍ നിയമനം
പ്രധാന മന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സീയര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊതുമരാമത്ത്/ ജലവിഭവ/ ഹാര്‍ബര്‍ എന്‍ജിനിയറിങ്/ തദ്ദേശസ്വയം ഭരണ/ ഫോറസറ്റ് വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടോ അതിനു മുകളിലോ ഉള്ള തസ്തികകളില്‍ നിന്നു വിരമിച്ചവര്‍ക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ അപേക്ഷിക്കാം. പ്രായം 60 വയസിന് താഴെ. 20,065 രൂപയാണ് പ്രതിമാസ വേതനം.

സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഓട്ടോകാഡ് എസ്റ്റിമേഷന്‍ സോഫ്റ്റ്‌വെയര്‍, ക്വാണ്ടിറ്റി സര്‍വേ സോഫ്റ്റ്‌വെയറുകള്‍ എന്നിവയിലുള്ള പരിചയം, അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, പി.എം.ജി.എസ്.വൈയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം എന്നിവയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തിയില്‍ അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി. 20,065 രൂപയാണ് പ്രതിമാസ വേതനം.

അപേക്ഷകള്‍ സെപ്റ്റംബര്‍ 15നു വൈകിട്ട് നാലു വരെ സ്വീകരിക്കും. അപേക്ഷകള്‍ വെള്ള കടലാസില്‍ ബയോഡാറ്റ സഹിതം സമര്‍പ്പിക്കണം. വിലാസം: എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, പ്രോഗ്രാം ഇംബ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാപഞ്ചായത്ത്, ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ക്ക്: piualp@gmail.com, 0477-2261680.

ട്രേഡ്‌സ്മാൻ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 22നു രാവിലെ 10നു കോളജിൽ നടക്കും. രണ്ട് ഒഴിവാണുള്ളത്. ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
 

click me!