Kerala Jobs 17 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; യോ​ഗ ടീച്ചര്‍, അങ്കണവാടി ഹെല്‍പ്പര്‍, മേട്രണ്‍

By Web Team  |  First Published Aug 17, 2022, 11:00 AM IST

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്‌തേഷ്യോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.


കോഴിക്കോട്:  കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്‌തേഷ്യോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരണ്ടതാണ്. ഫോണ്‍:0495 2355900.

യോഗ പരിശീലക നിയമനം
ജില്ലയില്‍ വനിതാ ശിശു വികസന കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ.മഹിളാമന്ദിരം, ഗവ. ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുളള വനിതകളായ യോഗ പരിശീലകരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് മുന്‍പായി ഇ മെയിലായി (dwcdokkd@gmail.com) അപേക്ഷ സമര്‍പ്പിക്കണം. കൂടിക്കാഴ്ച ഓഗസ്റ്റ് 25 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍ രാവിലെ 10 മണിക്ക് നടത്തും.ഫോണ്‍: 0495 2370750, 9188969212.

Latest Videos

മേട്രണ്‍ നിയമനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. അവസാന തീയ്യതി: ഓഗസ്റ്റ് 25.
ഫോണ്‍: 0495 2369545.

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം
ഐ.സി.ഡി.എസ് കൊടുവളളി അഡീഷണല്‍ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി തോറ്റവരും എന്നാല്‍ എഴുത്തും വായനയും അിറയുന്നവരും ആയിരിക്കണം.ഫോണ്‍: 0495 2281044.

താത്കാലിക ഒഴിവ്
കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608

നിയമനം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് ആണ് യോഗ്യത. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വാഹന ലൈസന്‍സ് എന്നിവയും അഭികാമ്യം. പ്രായപരിധി 22 - 35. അവസാന തീയതി ആഗസ്റ്റ് 25.കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2612477.

മെഡിക്കല്‍ ഓഫീസര്‍; താത്കാലിക നിയമനം 
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ ആലപ്പുഴ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറാകാന്‍ അവസരം. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഒരൊഴിവാണുള്ളത്. കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ, സര്‍വ്വകലാശാലകള്‍ അംഗീകരിച്ചതോ ആയ കൗമാരഭ്യത്യം എം.ഡി. ഉളള ബി.എ.എം.എസ്.  ടി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി -40 

ടൗണ്‍ സ്‌ക്വയറിനു സമീപം ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഓഗസ്റ്റ് 22-ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍  പേര്, വയസ്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും ഓരോ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖം നടത്തേണ്ടതിനാല്‍ 0477-2252965 എന്ന നമ്പറിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

click me!