Kerala Jobs 15 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; റിസർച്ച് അസോസിയേറ്റ്, അക്രഡിറ്റഡ് ഓവര്‍സിയര്‍, ട്യൂട്ടര്‍

By Web Team  |  First Published Jul 15, 2022, 9:17 AM IST

തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളോജിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളോജിസ്റ്റ് തസ്തികയിൽ (job vacancies) കരാർ നിയമനത്തിന് (contract appointment) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.

റിസർച്ച് അസോസിയേറ്റ് ഒഴിവ്
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി കേരള) റിസർച്ച് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭിക്കും.

Latest Videos

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം
ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എടത്വ ഗ്രാമപഞ്ചായത്തിലെ അക്രഡിറ്റഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി-18നും 35നും ഇടയില്‍. യോഗ്യത- രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്/ സിവില്‍ ഡിപ്ലോമ/സിവില്‍ എന്‍ജിനീയറിംഗ് ബിരുദം. ജൂലൈ 30ന് വൈകുന്നേരം അഞ്ചിന് മുന്‍പ് എടത്വ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2212261.

പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച് എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. പ്രതിമാസം 5000 രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷകള്‍ ജൂലൈ 22ന് വൈകിട്ട് നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലോ നല്‍കണം. ഫോണ്‍: 8592070711, 9496070348.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്കില്‍ അക്കൗണ്ട്സ് എക്സിക്യുട്ടീവ് കോഴ്സിന്‍റെ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ താല്കാലിക ഒഴിവുണ്ട്. അക്കൗണ്ടിംഗില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ബിരുദാനന്തര ബിരുദവും (എം.കോം) അല്ലെങ്കില്‍ അക്കൗണ്ടിംഗിലോ ഫിനാന്‍സിലോ ഉള്ള അഞ്ച് വര്‍ഷത്തെ പ്രവ്യത്തിപരിചയവും ബികോം ബിരുദവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാളിയേക്കല്‍ ജംഗ്ഷനിലുള്ള കോളേജ് ഓഫീസില്‍ ജൂലൈ 19ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447488348.

അധ്യാപക ഒഴിവ്
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) 2022-23 അദ്ധ്യായന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെ നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരായിക്കണം അപേക്ഷകര്‍. പട്ടികവര്‍ഗ്ഗക്കാരായവര്‍ക്ക് മുന്‍ഗണന. സേവന കാലാവധി 2023 മാര്‍ച്ച് 31 വരെ. നിശ്ചിത കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. 

സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. ഫോണ്‍: 04735 227 703.

click me!