Kerala Jobs 14 July 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; തീയ്യേറ്റര്‍ കം അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, വാർഡൻമാർ

By Web Team  |  First Published Jul 14, 2022, 9:16 AM IST

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. 


പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ വിഭാഗത്തില്‍ (operation theatre cum anasthesia technician) ഓപ്പറേഷന്‍ തീയ്യേറ്റര്‍ കം  അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, (സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ) യോഗ്യതയുള്ളവരായിരിക്കണം.  2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.  പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ 16ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2533327, 2534524

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം 19 ന്
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 11 ന്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകളുമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2546260

Latest Videos

പോസ്റ്റല്‍ വകുപ്പില്‍ ഏജന്റ്മാരെ നിയമിക്കുന്നു
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് മുന്‍ഗണന. പത്താം ക്ലാസ് പാസായ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരെയാണ്  നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാറിന്റെ പകര്‍പ്പ് , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 18 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

അസിസ്റ്റന്റ്  ടെക്‌നോളജി മാനേജര്‍ നിയമനം
മലപ്പുറം ആത്മയുടെ കീഴില്‍  ബ്ലോക്ക് തലത്തില്‍ ഒരു അസിസ്റ്റന്റ്  ടെക്‌നോളജി മാനേജരുടെ (എ.ടി.എം) താത്ക്കാലിക ഒഴിവിലേക്ക് കരാര്‍    അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കാണ് നിയമനം.  അസിസ്റ്റന്റ്് ടെക്‌നോളജി മാനേജര്‍ക്ക് 21,175 രൂപയാണ് പ്രതിമാസ വേതനം. കേരള പി.എസ്.സിയുടെ അംഗീകാരമുളള കാര്‍ഷിക/കാര്‍ഷികാനുബന്ധ ബിരുദമാണ് അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ തസ്തികയ്ക്കുളള അടിസ്ഥാന യോഗ്യത.

താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി.3 ബ്ലോക്കിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ പ്രൊജക്ട് ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണം. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി യുടെ ഇക്വിവാലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ച സമയത്ത് എത്തിക്കണം. ഫോണ്‍: 9844651651.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.

click me!