രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു.
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കും സാധ്യതയുള്ള ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനത്തിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ്, അപ്ലൈഡ് സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് അസി. പ്രൊഫസര്‍മാരുടെ ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ www.gcek.ac.in എന്ന വെബ്‌സൈറ്റില്‍ ആഗസ്റ്റ് 18 നകം രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി 19 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2780226.
പീഡിയാട്രീഷ്യൻ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ ടി ബി ഹെല്‍ത്ത് വിസിറ്റര്‍, ഡെന്റല്‍ ഹൈജിനിസ്റ്റ്, പീഡിയാട്രീഷ്യൻ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും, വിശദവിവരങ്ങള്‍ക്കും www.nhmkannur.in സന്ദര്‍ശിക്കുക. അപേക്ഷ ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ച് മണിക്കകം അയക്കണം. ഫോണ്‍ : 04972709920.
undefined
ലാസ്‌കർ
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675 രൂപ നിരക്കിൽ) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയിൽ സ്ഥിര താമസമായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ആധാർ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ലാസ്‌കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിനു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള റീജിയണൽ ആർക്കൈവ്‌സിൽ നടക്കും.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴു വര്‍ഷം പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ വിലാസം, ജനന തീയതി, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും ഉള്‍പ്പടെ ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷന്‍സ് കേസുകളും ക്രിമിനല്‍ കേസുകളും നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകള്‍. ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ കളക്ട്രേറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477- 2251676, 2252580.
എന്യൂമറേറ്റര്‍ അഭിമുഖം
രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു വാര്‍ഡിന് 4,600/ രൂപയാണ് വിവരശേഖരണത്തിന പ്രതിഫലമായി ലഭിക്കുന്നത്.
ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താല്‍പര്യമുള്ളവര്‍ https://forms.gle/hW3TDqzN4ZA8FD96A എന്ന ലിങ്ക് മുഖേന ആഗസ്റ്റ് 22-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫാറത്തില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് എത്തണം. ആഗസ്റ്റ് 23ന് - ദേവികുളം, 24-ന് തൊടുപുഴ, 25 ന് പീരുമേട്, 26 -ന് ഉടുമ്പന്‍ചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണിവരെയാണ് അഭിമുഖം നടത്തുന്നത് .ഫോണ്‍: 9961681481 (തൊടുപുഴ), 9847085201 (ദേവികുളം), 9496242626 (പീരുമേട്), 9495914720 (ഉടുമ്പന്‍ചോല), 9947567308