തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ (job vacancies), ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു (apply for jobs). അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് ഒന്നിനു മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്ഡ ലഭ്യമാക്കണം.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്‌സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.
മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ് അഭിമുഖം
എറണാകുളം ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ) ഒരു മെഡിക്കല്‍ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍ രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ dmohekmitcell@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.
വെറ്ററിനറി ഡോക്ടര്‍ താത്കാലിക നിയമനം
എറണാകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'വീട്ടുപടിക്കല്‍ അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് രാത്രി സമയങ്ങളില്‍ വെറ്ററി നറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. എറണാകുളം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലും കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 89 ദിവസത്തേക്കാണ് നിയമിക്കുന്നത്.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 13-ന് രാവിലെ 11 ന് എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ വാക്ക് -ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവില്‍ ഒരു തവണ പരമാവധി 89 ദിവസത്തേക്കു മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും.
പ്രതിമാസ വേതനം 43,155 രൂപ. ആഴ്ചയില്‍ ആറ് ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വൈകുന്നേരം ആറു മുതല്‍ അടുത്ത ദിവസം രാവിലെ ആറു വരെയും കൊച്ചി നഗരസഭ പരിധിയില്‍ രാത്രി എട്ടു മുതല്‍ അടുത്ത ദിവസം രാവിലെ എട്ടു വരെയുമാണ് ജോലി സമയം. Clinical Obstetrics & Gynaecology, Clinical Medicine, Surgery എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകള്‍ അഭിലഷണീയം. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്ര വര്‍ത്തന സമയങ്ങളില്‍ ലഭിക്കും.