എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി /നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.
ആലപ്പുഴ: മോണിറ്ററിംഗ് അന്‍ഡ് ഇവാല്യുവേഷന്‍ കം അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫീസ് മുഖേന നടത്തുന്ന സുരക്ഷാ ഐ.ഡി.യു. (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.എസ്.ഡബ്ലു/ എം. കോം./ എം.ബി.എ. അല്ലെങ്കില്‍ ബി.കോം. ബിരുദവും ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ ജോലി പരിജ്ഞാനവും. അപേക്ഷകള്‍ ഇമെയില്‍ ചെയ്യേണ്ട വിലാസം: alappuzhaidu@gmail.com. അവസാന തിയതി: ഓഗസ്റ്റ് 17
കൗണ്‍സിലര്‍ നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ വ്യക്തിഗതം, തൊഴില്‍, വിദ്യാഭ്യാസം, അമിതഭാരം നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ/ എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 20 വൈകിട്ട് 5 നകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം, 695012. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 828982857
മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി /നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16-ന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ: സ്‌കൂളില്‍ പോകുന്ന ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന അര്‍ബന്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന് പരിധിയിലുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2022-23 പ്രാകാരം അപേക്ഷ ക്ഷണിച്ചു. നഗരസഭ പരിധിയിലെ അങ്കണവാടികളില്‍നിന്ന് പ്രവൃത്തിദിവസങ്ങളില്‍ അപേക്ഷാ ഫോറം ലഭിക്കും. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0477 2251728.