ശ്രീ സ്വാതി തിരുനാൾ സർക്കാർ കോളേജിൽ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ സർക്കാർ കോളേജിൽ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23ന് 10ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം.
അതിഥി അധ്യാപക നിയമനം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള രണ്ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 25ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
കരാർ നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റ്, ഓവർസിയർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സീനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് പൊതുമരാമത്ത്/ ജലവിഭവ/ ഹാർബർ എൻജിനീയറിങ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്ന് വരമിച്ചവർ ആയിരിക്കണം. 2022 ജനുവരി ഒന്നിന് 60 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം - 20065 രൂപ. ഓവർസീനിയർ തസ്തികയിലേക്ക് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനം, ഓട്ടോകാഡ്, എസ്റ്റിമേഷൻ സോഫ്റ്റ്വെയർ, ക്വാണ്ടിറ്റി സർവേ സോഫ്റ്റ്വെയറുകൾ എന്നിവയിലുള്ള പരിചയം, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പി. എം.ജി.എസ്.വൈ യിലെ മുൻപരിചയം എന്നിവ അഭികാമ്യം. 2022 ജനുവരി ഒന്നിന് 35 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം - 20065 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 . വിലാസം എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം,പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷൻ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ. വിവരങ്ങൾക്ക്: 0477- 2261680.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിൽേ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിലുള്ള എം.ഫിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ/ ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.സി വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സൽസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.