കാസർഗോഡ് ജില്ലയിലെ കിനാനൂർകരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.
കണ്ണൂർ: ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ കണ്ണാടിപറമ്പ് ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് (സീനിയർ) താൽക്കാലിക അധ്യപക ഒഴിവിലേക്ക് ആഗസ്റ്റ് 11 ന് 11 മണിക്ക് ഇന്റർവ്യു നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 9961375585.
സ്വീപ്പർ നിയമനം
ധർമ്മടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ആരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0490 2346211.
അതിഥി അധ്യാപക നിയമനം
കാസർഗോഡ് ജില്ലയിലെ കിനാനൂർകരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പരും സഹിതം ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് പ്രിന്സിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാവണം. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750/ രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ് : 04672235955.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഫാഷൻ ഡിസൈനിങ്ങ്/ഗാർമെന്റ് ടെക്നോളജി/ഡസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂർ പി ഒ കിഴുന്ന തോട്ടട കണ്ണൂർ 7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0497 2835390
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈന്‍ഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ / ബുക്ക് ബൈന്‍ഡിംഗില്‍ കെ ജി ടി ഇ അല്ലെങ്കില്‍ എന്‍ ജി ടി ഇ ലോവര്‍, വി എച്ച് എസ് സി വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
താത്പര്യമുള്ളവര്‍ ബയോഡേറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 20ന് അഞ്ച് മണിക്ക് മുമ്പായി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് , സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2345627, 8289827857.
അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ ഇന്റര്‍വ്യൂ
2022-23 വര്‍ഷത്തേയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞടുക്കുന്നതിന് ഓഗസ്റ്റ് 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്), ജാതി സര്‍ട്ടിഫിക്കറ്റ് (സാധുതയുള്ളത്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. (രാവിലെ ബി.ടെക്/ ഡിപ്ളോമ യോഗ്യതയുള്ളവരും, ഉച്ചകഴിഞ്ഞ് - ഐ. റ്റി. ഐ. യോഗ്യതയുള്ളവരും ഹാജരാകണം) ഫോണ്‍- 04862-296297.