പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും.
ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ (staff nurse) സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് (employment exchange) പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477- 2230624, 8304057735.
ട്യൂട്ടർ നിയമനം
പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിന് ബിരുദവും ബി എഡ്/ടി ടി സി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് രാവിലെ 10.30ന് കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാവണം. ഫോൺ: 9744980206, 9605996032.
താൽക്കാലിക നിയമനം
ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത: ആർ സി ഐ രജിസ്ട്രേഷനോടെ ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ/പി ജി ഡി സി പി. സൈക്യാട്രിക് സോഷ്യൽ വർക്കർ, യോഗ്യത: സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം ഫിൽ/ പി ജി ഡി പി എസ് ഡബ്ല്യു. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ c3dmohknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2700709.