Kerala Jobs 1 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: എമർജൻസി മെഡിക്കൽ ഓഫീസർ, കരാർ നിയമനം, കമ്പനി സെക്രട്ടറി

By Web Team  |  First Published Aug 1, 2022, 4:43 PM IST

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും


തിരുവനന്തപുരം:  പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (emergency medical officer) (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം 57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2460190.

കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Latest Videos

അഭിമുഖം
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ  (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ  (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.

കമ്പനി സെക്രട്ടറി
കോട്ടയത്തെ അർധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി കരാർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ആർട്സ്/സയൻസ്/കോമേഴ്സ് ബിരുദം, കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അസോസിയേറ്റ് മെമ്പർഷിപ്പ്. പ്രായപരിധി 18നും 41 നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം: പ്രതിമാസം 50,000 രൂപ. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുമ്പ് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക. ഫോൺ : 0484 2312944.

ഇന്റേണൽ ഓഡിറ്റർ
കോട്ടയത്തെ അർധ സർക്കാർ സ്ഥാപനത്തിൽ ഇന്റേണൽ ഓഡിറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ഐസിഎ/ഐസിഎംഎ/ഐസിഡബ്ല്യുഎഐ ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ കമ്പനി അക്കൗണ്ട്‌സ്/ഓഡിറ്റ് പ്രവൃത്തിപരിചയം വേണം. പ്രായപരിധി 18നും 41 നും ഇടയിൽ. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പത്തിന് മുമ്പ് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.

യോഗ ട്രെയിനറെ നിയമിക്കുന്നു
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരിണാവിൽ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ യോഗ ട്രെയിനറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ സർട്ടിഫിക്കറ്റ്/ബിഎഎംഎസ്/ബിഎൻവൈഎസ് യോഗ്യതയുള്ള 40 വയസ്സിനു താഴെയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് രേഖകൾ സഹിതം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹാജരാവണം.

ഗസ്റ്റ് അധ്യാപക ഒഴിവ്
കടവത്തൂർ നുസ്രതുൽ ഇസ്ലാം അറബിക് കോളേജിൽ ഈ അധ്യയന വർഷം അറബിക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എ അറബിക്, യുജിസി നെറ്റ്/പിഎച്ച്ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരമേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷകർ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9497646864, 9495390032, 0490 2390381.

click me!