കേരള വന ഗവേഷണ സ്ഥാപനത്തിലെ ജൂനിയർ കൺസൾട്ടന്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ (computer science and engineering) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്‌നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിവരങ്ങൾക്ക്: 0471 5215561.
വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ
കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ (2) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഔഷധസസ്യ മേഖലയിൽ ഗവേഷണ പരിചയം, പരിശീലനം/വർക്ക്‌ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം.
undefined
ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. തൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ജൂനിയർ കൺസൾട്ടന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിലെ ജൂനിയർ കൺസൾട്ടന്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഔഷധസസ്യ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഗവേഷണ പരിചയം, പരീശീലനം/വർക്ക്‌ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം.
ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 40,000 രൂപ. 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഹോം മാനേജർ: അപേക്ഷ ക്ഷണിച്ചു
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഹോം മാനേജർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി) എം.എസ്.സി (സൈക്കോളജി). 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. വേതനം പ്രതിമാസം 22500 രൂപ.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 17നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471 2348666.