Kerala Jobs 15 June 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; യുവജനക്ഷേമബോർഡ് പ്രോ​ഗ്രാം ഓഫീസർ, മറ്റ് ഒഴിവുകളും

By Web Team  |  First Published Jun 15, 2022, 10:31 AM IST

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) (എസ്.സി.ഇ.ആർ.ടി കേരള) യിലേക്ക് ഹിന്ദി, പ്രീസർവീസ് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ (Assistant Proffessor) എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിൽ deputation appointment) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ വകുപ്പു മേധാവികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ള തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in.

Kerala Jobs 13 June 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: അധ്യാപകർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റുഡന്റ്സ് കൗൺസിലര്‍

Latest Videos

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28നു വൈകിട്ട് 5 മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും www.ksywb@kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ദൂർദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്, തിരുവനന്തപുരം - 43, ഫോൺ: 0471- 2733139, 2733602.

Kerala Jobs 14 June 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: റിസർച്ച് ഫെല്ലോ, അധ്യാപക ഒഴിവുകൾ

അതിഥി അധ്യാപക നിയമനം
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജില്‍ ജ്യോതിഷ വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ  ബന്ധപ്പെട്ട  വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി   യോഗ്യതയുളള എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ  ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉൾപ്പെട്ടവരോ , കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജൂൺ 29-ന് രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം പ്രിന്‍സിപ്പൾ മുമ്പാകെ ഹാജരാകണം.


 

click me!