ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21-ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആർഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായും ഫലപ്രഖ്യാപനം നടത്തുക.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.
പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ ഇത്തവണയും ഹയർസെക്കണ്ടറി സീറ്റുകൾ കൂട്ടേണ്ടിവരും.
4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
Read More: പ്ലസ് വൺ പ്രവേശനം : ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി