നേരത്തെ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണ് ഇപ്പോഴത്തേത്.
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിര്‍മാണ ധനസഹായ പദ്ധതി പ്രകാരം അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.
വിദ്യാർത്ഥികളുടെ വീടുകളിൽ പഠിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പഠനമുറി. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 5173 വീടുകളിൽ പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറികൾ നിർമ്മിച്ചു നൽകിയിരുന്നു. 2023 - 24 സാമ്പത്തിക വർഷം പഠനമുറി ലഭിക്കുന്നതിനുള്ള അപേക്ഷകൾ 2023 സെപ്തംബർ 30 വരെ അതാത് കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം.
സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കുന്നതിനുള്ള അർഹത ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. അപേക്ഷകർ ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളുള്ളവരും ആയിരിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും അതാത് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
Read also: കെഎംസിടിയിലെ പുതിയ എംബിബിഎസ് സീറ്റുകൾ, ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം
ഹിന്ദി അധ്യാപക ട്രെയിനിങ്ങിന് അപേക്ഷിക്കാം
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .50 ശതമാനം മാര്‍ക്കോടെ ബി.എ ഹിന്ദിയോ രണ്ടാം ഭാഷാ ഹിന്ദിയിലുള്ള പ്ലസ്ടുവോ ജയിച്ചര്‍ക്ക് അപേക്ഷിക്കാം.രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം.പ്രായപരിധി 17നും 35 ഇടയില്‍.
പട്ടികജാതി,പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണം ഉണ്ടാകും.അപേക്ഷിക്കേണ്ട അവസാനത്തീയതി സെപ്തംബര്‍ 30.അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട എന്ന വിലാസത്തിലോ 0473 4296496, 8547126028 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.