കേന്ദ്രം ഒഴിവാക്കിയ പാഠം കേരളം പഠിപ്പിക്കും, ഗാന്ധി വധവും ഗുജറാത്ത് കലാപവും പരീക്ഷയിൽ ചോദ്യമാകും: ശിവൻകുട്ടി

By Web Team  |  First Published Aug 12, 2023, 4:36 PM IST

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി


തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗാന്ധി വധവും ഗുജറാത്ത് കലാപവും ഉൾപ്പെടെയുള്ള ചരിത്രപാഠങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷയിലും ഉൾപ്പെടുത്തും. എന്നാലെ കുട്ടികൾ ചരിത്രം പഠിക്കൂ എന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.അതേസമയം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമ്പൂർണ ഇൻഷുറൻസ് ഉള്ള ഗ്രാമപഞ്ചായത്ത്, അങ്ങനെയൊന്ന് കേരളത്തിലുണ്ടോ, ഉണ്ടെന്ന് ഉത്തരം പറയാം! ഇത് പുതു ചരിത്രം

Latest Videos

ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി. സർക്കാർ എയിഡഡ് സ്കൂളുകളിൽ 2023-24 അക്കാദമിക വർഷത്തില്‍ 10,164 കുട്ടികള്‍ കുറഞ്ഞുവെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്കുകളിൽനിന്നും വ്യക്തമാകുന്നത്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞതിനൊപ്പം സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വ‍ർഷം സ‍ർക്കാ‍ർ - എയ്ഡഡ് - അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ - എയ്ഡഡ് - അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം  37,46,647 ആയി കുറഞ്ഞു.  ഇതില്‍ സർക്കാർ – എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. കഴിഞ്ഞ വ‍ർഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വ‍ർഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!