Keltron : കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകൾ; ആരോ​ഗ്യകേരളം പദ്ധതി അപേക്ഷ ഇപ്പോൾ

By Web Team  |  First Published Jun 30, 2022, 4:12 PM IST

കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലെ നോളജ് സെന്ററില്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു.


പത്തനംതിട്ട: കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലെ നോളജ് സെന്ററില്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ പിജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പിജിഡിസിഎ, ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ, ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷനായി 0469 2785525, 8078140525 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കണിയാപുരയിടം ബില്‍ഡിംഗ്, കോട്ടയം റോഡ്, മല്ലപ്പള്ളി എന്ന വിലാസത്തിലോ ബന്ധപ്പെടണം.

ആരോഗ്യകേരളം അപേക്ഷ ക്ഷണിച്ചു
ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജെ.സി ക്വാളിറ്റി അഷ്വറന്‍സ്, ട്യൂബര്‍ക്കുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി.എച്ച്.വി), മെഡിക്കല്‍ ഓഫീസര്‍ (മിസ്റ്റ് പ്രോഗ്രാം) എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ജൂലൈ 6 ന് വൈകിട്ട് 4 ന് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.  കൂടുതല്‍  വിവരങ്ങള്‍ക്കുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഫോണ്‍: 04826 232221.
 

Latest Videos

click me!