KEAM 2022: പ്രവേശന പരീക്ഷ ജൂലൈ 4 ലേക്ക് മാറ്റിവെച്ചു

By Web Team  |  First Published May 20, 2022, 2:05 PM IST

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ (ഫാർമസി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സംസ്ഥാനതല പ്രവേശന പരീക്ഷയാണ് KEAM.


തിരുവനന്തപുരം: ജൂലൈ 3-നു നടത്താനിരുന്ന (KEAM 2022) കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ (Entrance Examination) മാറ്റിവെച്ചു. ജൂലായ് 4 ലേക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. ജൂൺ 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീ​ക്ഷ ജൂലൈ 3ലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് ജൂലൈ 4 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 30 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾപ്പെടുന്ന ഒന്നാം പേപ്പർ പരീക്ഷ രാവിലെ 10 മുതൽ 12.30 വരെ നടക്കും. ഗണിതത്തിന്റെ രണ്ടാം പേപ്പർ പരീക്ഷ ഉച്ചയ്ക്കുശേഷം 2.30 മുതൽ അഞ്ചുവരെ നടക്കും. ഹെൽപ്പ് ലൈൻ നമ്പർ- 0471 2525300.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ (ഫാർമസി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സംസ്ഥാനതല പ്രവേശന പരീക്ഷയാണ് KEAM. KEAM റാങ്ക് ലിസ്റ്റുകൾ 50:50 ഫോർമുലയിൽ തയ്യാറാക്കപ്പെടുന്നു - 12-ാം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ബോർഡ് പരീക്ഷകളിൽ നിന്ന് 50 ശതമാനം മാർക്ക്, പ്രവേശന പരീക്ഷാ ഫലങ്ങളിൽ നിന്ന് 50 ശതമാനം എന്നിങ്ങനെയാണ് മാർക്കുകളുടെ നില.  ത്രിവത്സര എൽഎൽബി, പഞ്ചവത്സര എൽഎൽബി, എൽഎൽഎം, ബിഫാം (ലാറ്ററൽ എൻട്രി), പിജി ആയുർവേദം, പിജി ഹോമിയോ, പിജി നഴ്‌സിംഗ്, പിജി മെഡിക്കൽ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷകളും കൗൺസിലിംഗ് നടപടികളും നടത്തുന്നതും എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ (സിഇഇ) ആണ്.

Latest Videos

click me!