എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ; ജൂൺ 15 മുതൽ അപേക്ഷിക്കാം

By Web Team  |  First Published Jun 13, 2022, 2:05 PM IST

2022 ജൂലൈ 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 
 


ദില്ലി: എയർപോർട്ട് അതോറിറ്റി (Airport Authority) 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് Junior Executive vacancy) അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദധാരികളാവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് aai.aero എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂൺ 15 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുന്നത്. 400  ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. ഓൺലൈൻ പരീക്ഷയുടെ താത്ക്കാലിക തീയതിയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 ജൂലൈ 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 

അസം റൈഫിൾസ് റിക്രൂട്ട്മെന്റ്: 1380 ഒഴിവുകൾ; കേരളത്തിൽ 39; അപേക്ഷിക്കേണ്ടതെങ്ങനെ?

Latest Videos

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വീഷയങ്ങളുൾപ്പെടെയുള്ള മൂന്നുവർഷത്തെ ബിഎസ്‍സി സയൻസ് ബിരുദമാണ് അടിസ്ഥാന യോ​ഗ്യത. എഞ്ചിനീയറിം​ഗ് ബിരുദവും തത്തുല്യയോ​ഗ്യതയായി പരി​ഗണിക്കും. 27 വയസ്സാണ് പ്രായപരിധി. അർഹരായ ഉദ്യോ​​ഗാർത്ഥികൾക്ക് പ്രായപരിധിയിൽ നിയാനുസൃതമായ ഇളവ് ലഭിക്കും. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി എസ് റ്റി, വനിതകൾ എന്നീ വിഭാ​ഗത്തിൽ പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 81 രൂപയാണ് ഫീസ്. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 

click me!