മാധ്യമപ്രവർത്തകർക്ക് മീഡിയ അക്കാദമി ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം

By Web Team  |  First Published Jan 11, 2023, 8:26 AM IST

അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. 


കൊച്ചി: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന്  ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം.  പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ്.

അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം.  വിദ്യാർത്ഥികൾക്ക്  പ്രവൃത്തിപരിചയം  നിർബന്ധമല്ല. സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്.  വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഫെലോഷിപ്പ് നൽകില്ല.  

Latest Videos

undefined

പട്ടികജാതി-പട്ടികവർഗ-മറ്റ് അർഹവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങൾക്കു മുൻഗണന നൽകും.  പഠനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം.  അപേക്ഷാഫോമും നിയമാവലിയും www.keralamediaacademy.org യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484-2422275. അപേക്ഷയും സിനോപ്സിസും സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തിൽ ലഭിക്കണം.

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു; ജനുവരി 20 വരെ സമർപ്പിക്കാം
കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി  ജനുവരി 20-വരെ സമർപ്പിക്കാം. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.  കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മീഡിയ അക്കാദമി അവാർഡ് എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിക്കുന്നത്.

click me!