കേരള മീഡിയ അക്കാദമിയിൽ ആറുമാസത്തെ ജേർണലിസം ഡിപ്ലോമ കോഴ്സ്; അപേക്ഷ നടപടികളിങ്ങനെ...

By Web Team  |  First Published Aug 22, 2022, 3:52 PM IST

മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി ,വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്  തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും


തിരുവനന്തപുരം: 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8  വരെയാണ് ക്ലാസ്. ഒരേസമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭിക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി ,വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്  തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും.

മാറുന്ന നവീനസാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സ് ഉപകരിക്കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ  kmanewmedia@gmail.com   എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralamediaacademy.org     ഫോണ്‍: 0484 2422275, 2422068,0471 2726275 അവസാന തിയതി ഓഗസ്റ്റ് 30.

Latest Videos

undefined

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ദ്വി ദിന സെമിനാർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം ഘട്ട ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറും വാക്യാർത്ഥ സദസ്സും ആഗസ്റ്റ് 24, 25 തീയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 24ന് സംഗീത വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതസപര്യയോടെ ആരംഭിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രൊഫ. എ. ജെ. പരമേശ്വരൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. 

പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആമുഖ പ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. രാജി ബി. നായർ, ഡോ. ശ്രീകല എം. നായർ, ഡോ. വി. വസന്തകുമാരി, ഡോ. കെ. എ. രവീന്ദ്രൻ, ഡോ. കെ. യമുന, ഡോ. കെ രമാദേവി അമ്മ എന്നിവർ പ്രസംഗിക്കും. 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വാക്യാർത്ഥ സദസ്സിൽ സംസ്കൃത ശാക്തീകരണ വിഭാഗം ഓണററി ഡയറക്ടർ ഡോ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരിക്കും. ഡോ. കെ. ജി. കുമാരി, ഡോ. രേണുക കെ. ബി. ഡോ. എം. സത്യൻ, ഡോ. ടി. മിനി, ഡോ. കെ. ആർ. അംബിക, ഡോ. കെ. എം. സംഗമേശൻ, ഡോ. വി. ലിസി മാത്യു, ഡോ. എസ്. ഷീബ, ഡോ. ബാബു കെ., ഡോ. കെ. വി. അജിത് കുമുർ, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിക്കും. ഡോ. സി. എസ്. രാധാകൃഷണൻ, ഡോ. കെ. പി. ശ്രീദേവി, ഡോ. ശർദ നാരായണൻ, ഡോ. കല്പറ്റ നാരായണൻ, ഡോ. ജെ. എസ്. ആർ. പ്രസാദ്, ഡോ. രശ്മി ടി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന് വൈകിട്ട് അഞ്ചിന് കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ നിരുപമ എസ്. ചിരാത് അവതരിപ്പിക്കുന്ന കർണാട്ടിക് മ്യൂസിക് പ്രോഗ്രാം ഉണ്ടായിരിക്കും. ദേശീയ സെമിനാറിനോടനുബന്ധിച്ച് എൻഡോവ്മെന്റുകളുടെ വിതരണവും നടക്കും.
 

click me!