Keltron Courses : കെല്‍ട്രോണില്‍ മാധ്യമ പഠനം; കോഴ്സ് ഒരു വർഷം, പരിശീലനവും പ്ലേസ്മെന്റും

By Web Team  |  First Published Jul 29, 2022, 3:45 PM IST

കോഴ്സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. 


തിരുവനന്തപുരം: കെല്‍ട്രോണ്‍ (keltron) നടത്തുന്ന മാധ്യമ കോഴ്സിലേക്ക് (journalism course) അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈല്‍ ജേണലിസം(മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

വിദേശത്തു നിന്ന് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി

Latest Videos

പ്രായപരിധി 30 വയസ്. കോഴ്സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 9544 958 182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം; നൂറ് എംബിബിഎസ് സീറ്റുകൾ അനുവദിച്ച് മെഡിക്കൽ കമ്മീഷൻ

കെൽട്രോൺ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, വെബ്ഡിസൈനിംഗ് ആൻഡ് ഡെവലപ്‌മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

 

click me!