തൃശൂരിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്

By Web Team  |  First Published Jul 27, 2022, 2:25 PM IST

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു.


തൃശൂർ: ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) (fast track special courts) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ (confidential assistant) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, (computer assistant) കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. നിയമനം തുടര്‍ച്ചയായ 179 ദിവസം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം വരിക അതുവരെയോ ആയിരിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, അയ്യന്തോള്‍, തൃശൂര്‍-680 003 എന്നീ വിലാസത്തില്‍ ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന രീതിയില്‍ സമര്‍പ്പിക്കണം. 

അപേക്ഷകര്‍ അപേക്ഷിക്കുന്ന തസ്തികളിലോ ഉയര്‍ന്ന തസ്തികളില്‍ കോടതികളില്‍ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിക്കണം. പ്രായം 62 വയസ്സ് കവിയരുത്. കോടതിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (22,290 രൂപ), കമ്പ്യൂട്ടര്‍/ എല്‍ ഡി ടൈപ്പിസ്റ്റ് (21,175 രൂപ), ഓഫീസ് അസിസ്റ്റന്റ് (18,390 രൂപ) എന്നിങ്ങനെയായിരിക്കും ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2360248.

Latest Videos

പത്ത്, പ്ലസ് ടൂ തുല്യതാ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയില്‍ 1781 പേര്‍; പൊതുപരീക്ഷ ഓ​ഗസ്റ്റ് 13 ന്

ബോട്ടുകളിലേയ്ക്ക് ടെക്‌നിക്കല്‍ സ്റ്റാഫ് 
 
അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാര്‍ഡ്/ ബി.എസ്.എഫ് വാട്ടര്‍ വിഭാഗം വിമുക്ത സൈനികര്‍ക്ക് അപേക്ഷിക്കാം. 

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ യോഗ്യത: കേരള മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്/എംഎംഡി) ലൈസന്‍സും 3 വര്‍ഷം കടലില്‍ ബോട്ട് ഓടിച്ചുള്ള പരിചയവും. എഞ്ചിന്‍ ഡ്രൈവര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ്. ബോട്ട് ലാസ്‌കര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. മറൈന്‍ ഹോം ഗാര്‍ഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വര്‍ഷത്തെ പുറംകടലിലെ പരിചയവും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും. പ്രായപരിധി 50 വയസ് കവിയരുത്. സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ റൂറല്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0487- 2361000

click me!