പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 12 ഒഴിവുകൾ

By Web Team  |  First Published Jun 17, 2022, 2:59 PM IST

തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഓൺലൈനായി അപേക്ഷിക്കണം.  
 


തൃശൂർ: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ (Sanskrit University) ഐ. ടി. വിഭാഗത്തിൽ പ്രോഗ്രാമർ (മൂന്ന് ഒഴിവുകൾ), ജൂനിയർ പ്രോഗ്രാമർ (നാല് ഒഴിവുകൾ), ട്രെയിനി പ്രോഗ്രാമർ (അഞ്ച് ഒഴിവുകൾ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം (Appointment) നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഓൺലൈനായി അപേക്ഷിക്കണം.  

1.പ്രോഗ്രാമർ
യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബി. ഇ. /ബി. ടെക്. /എം. സി. എ. / എം. എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി. എച്ച്. പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം.  ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിംഗ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സി. സി. എൻ. എ. സർട്ടിഫിക്കേഷൻ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.  കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വേതനം പ്രതിമാസം 30,000 /- രൂപ.

Latest Videos

2. ജൂനിയർ പ്രോഗ്രാമർ
യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബി. ഇ. / ബി. ടെക്. /എം. സി. എ. /എം. എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി. എച്ച്. പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിംഗ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സി. സി. എൻ. എ. സർട്ടിഫിക്കേഷൻ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വേതനം പ്രതിമാസം 21,420 /- രൂപ.

3. ട്രെയിനി പ്രോഗ്രാമർ
യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബി. ഇ. / ബി. ടെക്. ബിരുദം. ജാവ, പി. എച്ച്. പി. ഫ്രെയിംവർക്കിൽ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.  ഉദ്യോഗാർത്ഥികൾ ബിരുദം നേടി നാല് വർഷം കഴിഞ്ഞവരാകരുത്. വേതനം പ്രതിമാസം 10,000 /- രൂപ. പ്രായം നിലവിലുളള സർക്കാർ നിബന്ധനകൾ പ്രകാരമായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28.  കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in  സന്ദർശിക്കുക.

 

 

click me!