ഇന്നത്തെ തൊഴിൽവാർത്തകൾ; കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി, ലക്ചറർ, റിസോഴ്സ് പേഴ്സൺ ഒഴിവ്; വിവിധ ഒഴിവുകളെക്കുറിച്ച്

By Web Team  |  First Published Nov 12, 2022, 2:43 PM IST

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി–യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ  ഇൻ മെക്കാനിക്കൽ എൻജിനിയറിങ്  തസ്തികയിൽ താത്കാലിക നിയമനം നടത്തും.


തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്)-ൽ ഗസ്റ്റ് ഫാക്കൽറ്റി (ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി) താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ), എം.ബി.എ റഗുലർ കോഴ്സ് (ഫുൾ ടൈം) (ഫിനാൻസ്) പാസായിരിക്കണം. യു.ജി./പി.ജി. ക്ലാസ്സുകളിൽ മിനിമം ഒരു വർഷത്തെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം  24,000 രൂപ, 30,000 രൂപ (നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്). അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നവംബർ 17നു മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org.

ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് 
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി–യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ  ഇൻ മെക്കാനിക്കൽ എൻജിനിയറിങ്   തസ്തികയിൽ താത്കാലിക നിയമനം നടത്തും. 1st ക്ലാസ് ബി.ടെക്  ബിരുദമാണ് യോഗ്യത. അപേക്ഷകൾ  ബയോഡേറ്റ സഹിതമുള്ള അപേക്ഷ mptpainavu.ihrd@gmail.com  ലേക്ക്  അയയ്‌ക്കണം. അവസാന തിയതി  നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.

Latest Videos

undefined

മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്
ഇ-മൊബിലിറ്റി, സമാന്തര ഇന്ധനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് 2023 ജനുവരിയിൽ സംഘടിപ്പിക്കുന്ന ‘ഇവോൾവ് – 23’ അന്താരാഷ്ട്ര കോൺഫറൻസിന്റെ നടത്തിപ്പിനായി റിസോഴ്സ് പേഴ്സനെ ആവശ്യമുണ്ട്. ഓട്ടോമോട്ടീവ് ടെക്നോളജിയിൽ നല്ല ഗ്രാഹ്യമുള്ള ആളായിരിക്കണം. വിഷയ വിദഗ്ധരുമായി ചർച്ച നടത്തി, ബന്ധപ്പെട്ട വകുപ്പുകൾ, വ്യവസായ മേഖല, ഇവന്റ് മാനേജ്‌മെന്റ്‌ കമ്പനി എന്നിവരുമായി ഏകോപിപ്പിച്ച് നല്ല രീതിയിൽ സംഘാടനം നടത്തണം.

യോഗ്യത ഓട്ടോമോട്ടീവ് ടെക്നോളജി മേഖലയിൽ പി.എച്ച്.ഡി. ഗവേഷണ മേഖലയിലെ പരിചയം അഭികാമ്യ യോഗ്യതയാണ്. 2022 ഡിസംബർ 1 മുതൽ 2023 മാർച്ച് 31 വരെയാണ് നിയമന കാലാവധി. പ്രായം 50 വയസിൽ താഴെയായിരിക്കണം. പ്രതിമാസവേതനം 75,000 രൂപ. ഇന്റർവ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ evolve2023kerala@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. അവസാന തീയതി നവംബർ 19.
 

click me!