എറണാകുളം ജില്ലയിൽ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം
എറണാകുളം: എറണാകുളം ജില്ലയിൽ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ (Junior Technical Assistant) ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ/ ബി.എസ്‌സി. ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഐ.ടിയിലോ കമ്പ്യൂട്ടർ എൻജിനീയറിംഗിലോ മൂന്നു വർഷം ഡിപ്ലോമ എന്നിവയാണ് യോഗ്യത. കുറഞ്ഞത് നാലു വർഷത്തെ തൊഴിൽ പരിചയം അഭികാമ്യം. എ.ബി.എ.പി യിൽ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 18 നും 35നും മദ്ധ്യേ. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്ന് എൻ.ഒ.സി. ഹാജരാക്കണം. ഫോൺ: 0484 2312944.
എക്സിക്യൂട്ടിവ് അസിസ്റ്റന്റ് കരാർ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ്(പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.ബി.എ / പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത. www.cmdkerala.nte എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഇന്നു(ജൂൺ 10) വൈകിട്ട് അഞ്ചു മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂൺ 22നു വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.
കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം. വിശദമായ ബയോഡേറ്റയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള ഫോമും സഹിതം ജൂൺ 20ന് വൈകിട്ട് 5 മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2320504, 0471-2322736. വെബ്‌സൈറ്റ്: www.kerafed.com സന്ദർശിക്കുക.